മിന്നുന്നതെല്ലാം പൊന്നല്ല എന്നു പറയും, എന്നാല്‍ മിന്നുന്നില്ല എന്നുവച്ച് പോന്നു പോന്നാകാതെ ഇരിക്കുന്നുമില്ല : CB TWISTERനൊപ്പം ഒരു ദിവസം!!

മിന്നുന്നതെല്ലാം പൊന്നല്ല എന്നു പറയും, എന്നാല്‍ മിന്നുന്നില്ല എന്നുവച്ച് പോന്നു പോന്നാകാതെ ഇരിക്കുന്നുമില്ല ഇതെന്താണ് ഇങ്ങനെ പറയുന്നത് എന്നല്ലേ… ഒരു നല്ല വണ്ടിയെ കുറിച്ച് കുറച്ചു നാള്‍ എങ്കിലും കുറേ അബദ്ധദാരണകള്‍ പുലര്‍ത്തിയിരുന്ന എനിക്ക് ആ വണ്ടി ഒന്ന് ഓടിച്ചു നോക്കാന്‍, ഒരു ദിവസം ഉപയോഗിക്കാന്‍ അവസരം വന്നു. ആ അവസരമാണ് എന്നെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിക്കുന്നത്. ഇനി ഏതാണ്‌ ആ വണ്ടി എന്നല്ലേ, ഓവര്‍ ഡ്രൈവ് മാഗസിന്റെ ബൈക്ക് ഓഫ് ദി ഇയര്‍ 2010 അര്‍ഹത നേടിയ ഹോണ്ട സിബി ട്വിസ്റെര്‍. ( ഇവിടെ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ക്ക് കടപ്പാട് സിഗ് വീല്‍സ് )

“Wake up to a dream” ഇങ്ങനെ ഒരു ടാഗ് ലൈനുമായി വരാന്‍ ഹോണ്ടയ്ക്ക് കഴിഞ്ഞത് ട്വിസ്റെരിനെ പോലെ ഉള്ള നല്ല ബൈക്കുകളുടെ ഉദയം കൊണ്ട് തന്നെ ആണ്, 100 സിസി യുള്ള നമ്മുടെ എല്ലാ ബൈക്കുകളുടെയും മെയിന്‍ അജണ്ട മൈലേജ് ആണ് എന്നു തോന്നുന്നു എന്നാല്‍ ഹോണ്ട അങ്ങനെ അല്ല.

നോക്കുക ഏതൊരു നൂറു സിസി ബൈക്കിനെക്കാളും സമ്പന്നനാണ് ട്വിസ്റെര്‍, അല്ലോയ് വീല്‍സ്, മുന്‍ ചക്രത്തില്‍ ഡിസ്ക് ബ്രേക്ക്, സെല്‍ഫ് സ്റ്റാര്‍ട്ട്‌. നല്ല ഭംഗിയുള്ളമീറ്റര്‍ കണ്‍സോള്‍ ഇങ്ങനെ എല്ലാം കൊണ്ടും ഒരു നല്ല ബൈക്ക് ആണ് ട്വിസ്റെര്‍. ഡിസൈന്‍ കടം കൊണ്ടിരിക്കുന്നത് ഹോണ്ടയുടെ വലിയേട്ടന്‍ ആയ CB 1000R  നിന്നും. മുന്നില്‍ നിന്നും നോക്കിയാല്‍ നല്ല എടുപ്പുള്ള കാലിനെ ഫുള്‍ ആയി കവര്‍ ചെയ്യുന്ന ടാങ്ക് ഫെയരിംഗ്, സെമി നെക്കെട് ആയ ഹെഡ് ലൈറ്റ്, ബാക്ക് ഫെയരിംഗ് കൊള്ളാം അതിനു മുകളില്‍ പ്ലാസ്റിക് ആയ ഗ്രാബ് റെയില്‍. ചെറിയ ഒതുക്കമുള്ള സൈലന്‍സര്‍., ചുവന്ന ഷോക്ക്‌ അബ്സോര്‍ബറുകള്‍. പകുതി മാത്രമുള്ള സ്പോര്‍ടി ആയ  ചെയിന്‍ കവര്‍. കണ്ട്രോള്‍ സ്വിചുകള്‍ എല്ലാം തന്നെ നല്ല ക്വാളിറ്റി ഉള്ളവ. നല്ല ഡിസൈന്‍.

ഇത്രയും മാത്രം അല്ലല്ലോ ഒരു വണ്ടി ഇനി ഡ്രൈവ്നെ കുറിച്ച്: ഇഷ്ടമല്ലാത്ത ഒരു വണ്ടി കയ്യില്‍ കിട്ടിയാല്‍ തോന്നുന്നതെന്താണ്., അതായിരുന്നു ട്വിസ്റെര്‍ ഓടിക്കാന്‍ കിട്ടിയപ്പോ തോന്നിയ വികാരം. പക്ഷെ…. സെല്‍ഫ് സ്റ്റാര്‍ട്ട്‌ ചെയ്ത വണ്ടിയില്‍ നിന്നു വന്ന ആ ബീറ്റ്., ആ ഡ്രൈവിംഗ് സുഖം ആ കംഫര്‍ട്ട്., അതായിരുന്നു ഹോണ്ടയോട് ഒരു പാട് ബഹുമാനം തോന്നിയ നിമിഷം.. ഇതുവരെ ഒരു വണ്ടിയും (100-125cc) നല്‍ക്കാത്ത സുഖം എല്ലാം കൊണ്ടും.

8 ലിറ്റര്‍ പെട്രോള്‍ ടാങ്കിനു അടിയില്‍ 109 cc ഉള്ള 8000 ആര്‍ പിഎമ്മില്‍ 9 psപവറും 6000ആര്‍ പിഎമ്മില്‍ 9 nm ടോര്‍ക്കും നല്‍കുന്ന ഈ സെഗ്മെന്റിലെ തന്നെ ഏറ്റവും നല്ല എഞ്ചിന്‍. 0-60 വെറും 6.7  സെക്കന്റ്‌ കൊണ്ട് കീഴടക്കാനും ഈ ചെറിയ കരുത്തനു കഴിയും.  ഉയര്‍ന്ന ഗിയറിലും 20 കിലോമീറ്റര്‍ വേഗതയിലും നോക്കിംഗ് അനുഭവ പെടുന്നില്ല എന്നതും ശ്രെധേയം. 71 കിലോമീറ്റര്‍ ഇധനക്ഷമതയും സിബി ട്വിസ്റെര്‍ അവകാശപെടുന്നു. ഇനി കുറ്റം പറയാന്‍ ആണെങ്കി വീതി കുറഞ്ഞ വീലുകള്‍ ആണെന്ന് പറയാം. പക്ഷെ എന്തിനാണ് വീലിനു കുറേ വീതി ?? എനിക്ക് ഉത്തരം ഇല്ല.

അത്യാവശ്യം പവര്‍ ഉള്ള കുറഞ്ഞ മൈന്റൈനന്‍സ് ഉള്ള ഹോണ്ടയുടെ റിലയബിലിട്ടി ഉള്ള നല്ല ഫീച്ചേര്‍സ് ഉള്ള, നല്ല മൈലേജ് ഉള്ള ട്വിസ്റെരിന്റെ വില 45,684 രൂപയില്‍ ആരംഭിക്കുന്നു…. എന്താ നോക്കുന്നോ???

4 comments
Antony
Antony

ചില നല്ല വരികള്‍ .. ചില നല്ല അഭിപ്രായങ്ങള്‍ ..ആശംസകള്‍

Rakesh
Rakesh

@Noushad Koodaranhi: അത് കൊള്ളാം ഇഷ്ടായി. നന്ദി @mottamanoj: നന്ദി

mottamanoj
mottamanoj

നന്നായിട്ടുണ്ട്, അഭിനന്ദനങ്ങള്‍

Noushad Koodaranhi
Noushad Koodaranhi

അന്ന് പൊന്ന് മിന്നിയപ്പോള്‍ മനസ്സ് മിന്നി, ഇന്ന് പൊന്ന് മിന്നിയപ്പോള്‍ മനസ്സ് പൊള്ളി....പൊന്നേ എന്ന് പറഞ്ഞവന്റെ പിന്നിലെ മിന്നലില്‍ ചിന്നിയതെന്‍ മനം......

Lingual Support by India Fascinates